മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായ അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്നു റഷ്യ.
അമേരിക്കൻ വൃത്തങ്ങൾ ഇത്തരമൊരു ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരണം നല്കുകയായിരുന്നു.
രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ഉയർന്നിരുന്നു. ചൈനയും ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് പെസ്കോവ് കൂട്ടിച്ചേർത്തു.
ചൈന 2020ൽ രഹസ്യമായി അണ്വായുധം പരീക്ഷിച്ചെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കു പുറമേ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ ഉണ്ടാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.